'കലോത്സവത്തിലെ സ്വാഗതഗാനം;' കലാകാരനെ കരിമ്പട്ടികയില്‍ പെടുത്തണം, കലാപശ്രമത്തിന് കേസെടുക്കണം'; എൽ.ജെ.ഡി

By Web TeamFirst Published Jan 6, 2023, 11:00 AM IST
Highlights

കോഴിക്കോട്ടെ ജനങ്ങൾ നെഞ്ചേറ്റിയ മേളയെ വിവാദത്തിലാക്കിയ, പുഴുക്കുത്തുകളെ നിഷ്കളങ്കരായ കൊച്ചുകുട്ടികൾ മത്സരിക്കുന്ന വേദികളിൽ വർഗീയ വർഗീയ വിഷം ചീറ്റാൻ ഇനിയൊരിക്കലും അനുവദിക്കരുതെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ

കോഴിക്കോട്: സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച സതീഷ് ബാബുവിനെ കരിമ്പട്ടികയിൽ പെടുത്തുകയും മതസ്പർദ്ധയുണ്ടാക്കി കലാപത്തിന് ശ്രമിച്ചതിന്  കേസെടുക്കുകയും വേണമെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. കോഴിക്കോട്ടെ ജനങ്ങൾ നെഞ്ചേറ്റിയ മേളയെ വിവാദത്തിലാക്കിയ ഇവനെപ്പോലുള്ള പുഴുക്കുത്തുകളെ നിഷ്കളങ്കരായ കൊച്ചുകുട്ടികൾ മത്സരിക്കുന്ന വേദികളിൽ വർഗീയ വർഗീയ വിഷം ചീറ്റാൻ ഇനിയൊരിക്കലും അനുവദിക്കരുത്. യുവജനോത്സവത്തിൽ ഓരോ സംഘടനയും നൽകുന്ന ആളുകളെ ഗുണമേൻമാ പരിശോധന നടത്താതെ കൺവീനർമാരാക്കുന്ന  രീതിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കലോത്സവത്തിലെ ദൃശ്യാവിഷ്കാര വിവാദം: വികലമായ മനസ്സ്, മാപ്പ് അർഹിക്കാത്ത തെറ്റെന്നും കുഞ്ഞാലിക്കുട്ടി

സ്കൂൾ കലോത്സവം സംഗീത ശിൽപ വിവാദം: മുസ്ലിം ലീഗ് നേതാക്കളുടെ ആരോപണത്തോട് പ്രതികരിച്ച് മന്ത്രി ശിവൻകുട്ടി

click me!