LJD: എൽജെഡി പിളരുന്നു; അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് വിമതനേതാക്കൾ, നാളെ യോഗം ചേരും

Published : Nov 25, 2021, 11:18 AM ISTUpdated : Nov 25, 2021, 11:25 AM IST
LJD: എൽജെഡി പിളരുന്നു; അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് വിമതനേതാക്കൾ, നാളെ യോഗം ചേരും

Synopsis

നോമിനേറ്റഡ് പ്രസിഡണ്ടിന് സഹ ഭാരവാഹികൾക്ക് എതിരെ നടപടി എടുക്കാൻ അധികാരമില്ലെന്നും ഭാവിപരിപാടി തീരുമാനിക്കാൻ നാളെ യോഗം ചേരുമെന്നും പാർട്ടിയിൽ നിന്നും  സസ്പെൻഡ് ചെയ്യപ്പെട്ട് സുരേന്ദ്രൻ പിള്ള പ്രതികരിച്ചു.

തിരുവനന്തപുരം: ലോക് താന്ത്രിക് ദൾ  (Loktantrik Janata Dal) പിളർപ്പിലേക്ക്. സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ (M V Shreyams Kumar) സ്വീകരിച്ച അച്ചടക്ക നടപടിയെ അംഗീകരിക്കില്ലെന്ന് വിമത നേതാക്കളായ ഷെയ്ഖ്.പി.ഹാരിസും സുരേന്ദ്രൻ പിളളയും നിലപാടെടുത്തതോടെ പിളർപ്പ് ഉറപ്പായി. 

നോമിനേറ്റഡ് പ്രസിഡണ്ടിന് സഹ ഭാരവാഹികൾക്ക് എതിരെ നടപടി എടുക്കാൻ അധികാരമില്ലെന്നും ഭാവിപരിപാടി തീരുമാനിക്കാൻ നാളെ യോഗം ചേരുമെന്നും പാർട്ടിയിൽ നിന്നും  സസ്പെൻഡ് ചെയ്യപ്പെട്ട് സുരേന്ദ്രൻ പിള്ള പ്രതികരിച്ചു. എൽ ജെ ഡിയെ രക്ഷിക്കുകയാണ് ലക്ഷ്യം ഷെയ്ഖ് പി ഹാരിസ് ഉൾപ്പെട്ട 15 അംഗ കമ്മറ്റി നാളെ ചേർന്ന് തുടർ നടപടി തിരുമാനിക്കും. ജെ ഡി എസിലേക്ക് പോകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

LJD : ലോക് താന്ത്രിക് ദളിലെ നാല് നേതാക്കൾക്കെതിരെ നടപടി, വി സുരേന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്തു

ഇന്നലെയാണ് വിമത നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ എൽജെഡി നേതൃയോഗം തീരുമാനിച്ചത്. വി സുരേന്ദ്രൻ പിള്ളയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസിനെ സ്ഥാനത്ത് നിന്നും നീക്കി, സെക്രട്ടറിമാരായ രാജേഷ് പ്രേം, അങ്കത്തിൽ അജയകുമാർ എന്നിവരെയും മാറ്റി. നേതൃത്വത്തെ വെല്ലുവിളിച്ച്  സമാന്തരയോഗം ചേർന്നതിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് നാല് പേർക്കെതിരെയും നടപടിയെടുത്തത്. 

PREV
Read more Articles on
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം