സംസ്ഥാനത്തെ 13 ജില്ലകളിലെ തദ്ദേശസ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

By Web TeamFirst Published Jun 27, 2019, 8:59 AM IST
Highlights

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് വോട്ടെടുപ്പ് നടക്കുക. 

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 130 പേരാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് വോട്ടെടുപ്പ് നടക്കുക. 

ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ ജില്ലയിൽ രണ്ട് നഗരസഭാ വാർഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോ നഗരസഭാ വാർഡിലെയും ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. 

click me!