
കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ആന്തൂർ നഗരസഭക്കെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും. ആന്തൂർ നഗരസഭ ഓഫീസിലേക്കാണ് മാർച്ച്. നഗരസഭ ചെയർപേഴ്സൻ പി കെ ശ്യാമളയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസിന്റെ മാർച്ച്.
സാജന്റെ മരണവുമായി ബന്ധപ്പെട്ട് പി കെ ശ്യാമളയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. നഗരസഭ സെക്രട്ടറിയുടെ പരിധിയിൽ വരുന്നതല്ലെങ്കിൽ തീരുമാനം സർക്കാരിന് വിടും. സാജന്റെ ആത്മഹത്യയിൽ ഉദ്യോഗസ്ഥരുടെ മൊഴി എടുക്കുന്നത് തുടരും.
സാജന്‍റെ ആത്മഹത്യയിൽ മറ്റ് വശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൺവെൻഷൻ സെന്ററിന് അനുമതി നേടിയടുക്കാൻ മുൻപിൽ സാധ്യതകളൊരുപാടുണ്ടായിരിക്കെ ആത്മഹത്യയുടെ വഴി തേടിയതെന്തിന് എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന ചോദ്യം. സാജന്‍റെ സാമ്പത്തിക ഇടപാടുകളും ക്രയവിക്രയങ്ങളും അന്വേഷണസംഘം പരിശോധിക്കും. കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതിന് മുന്നോടിയായുള്ള സൂക്ഷമ പരിശോധന നടത്തുകയാണ് പകരമെത്തിയ ഉദ്യോഗസ്ഥർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam