തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം വേണമെന്ന് ഷാഫി പറമ്പിൽ

Published : Nov 07, 2020, 02:22 PM IST
തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം വേണമെന്ന് ഷാഫി പറമ്പിൽ

Synopsis

സമകാലികർക്ക് അവസരം കൊടുക്കുകയെന്ന നിലപാട് പാർട്ടി എടുക്കരുത്. ഉപതെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നെങ്കിൽ നല്ല വിജയം ഉണ്ടാകുമായിരുന്നു

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിൽ യൂത്ത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം കോൺഗ്രസ് നേതൃത്വം ഉറപ്പുവരുത്തണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അനിവാര്യരായ പ്രവർത്തകരുടെ പട്ടിക ഇലാസ്റ്റിക്ക് പോലെ വലിച്ച് നീട്ടരുത്. സ്റ്റാറ്റസ്കോയ്ക്ക് അല്ല പ്രാധാന്യം നൽകേണ്ടത്. സമകാലികർക്ക് അവസരം കൊടുക്കുകയെന്ന നിലപാട് പാർട്ടി എടുക്കരുത്. ഉപതെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നെങ്കിൽ നല്ല വിജയം ഉണ്ടാകുമായിരുന്നു. ചെറുപ്പക്കാർ പാർട്ടിക്ക് മികച്ച വിജയം നൽകും. നില മെച്ചപ്പെടുത്താനാണ് പാർട്ടി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു