തദ്ദേശ തെരഞ്ഞെടുപ്പിൽ ആവേശം വേണ്ട, പ്രചാരണത്തിന് സോഷ്യൽ മീഡിയ മതി, മാനദണ്ഡമായി

Web Desk   | Asianet News
Published : Oct 21, 2020, 12:41 PM ISTUpdated : Oct 21, 2020, 01:08 PM IST
തദ്ദേശ തെരഞ്ഞെടുപ്പിൽ ആവേശം വേണ്ട, പ്രചാരണത്തിന് സോഷ്യൽ മീഡിയ മതി, മാനദണ്ഡമായി

Synopsis

പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 3 പേർ മാത്രമേ പാടുള്ളു. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 3 പേർ മാത്രമേ പാടുള്ളു. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു.

പ്രചാരണത്തിന്റെ ഭാ​ഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 5 പേർ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങൾ മാത്രമേ ഉപയോ​ഗിക്കാവൂ. പ്രചാരണത്തിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. 

Read Also: എതിരെ പോസ്റ്റിട്ടയാളെ ഡീപോർട്ട് ചെയ്യാൻ ജലീൽ യുഎഇ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തി?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിജയ്‌ മതേതരവാദി, പ്രത്യയശാസ്ത്രം ബിജെപി വിരുദ്ധം', ജനങ്ങൾ വോട്ടുചെയ്തത് മാറ്റത്തിനെന്ന് പെരുമാൾ മുരുകൻ
ലീഗിന്‍റെ നിർണായക നേതൃയോഗം ഇന്ന് പാണക്കാട്ട്; ജനവികാരം മാനിക്കണം, വി ഡി സതീശനുള്ള പിന്തുണയിൽ ഉറച്ച് ലീഗ്