
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടം കനക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം പോരാട്ടം ഒപ്പത്തിനൊപ്പമാണ്. 298 പഞ്ചായത്തുകളില്‍ എല്‍ഡിഫ് മുന്നിട്ടു നില്‍ക്കുമ്പോള്‍ 287 പഞ്ചായത്തുകളില്‍ മുന്നിട്ട് എല്‍ഡിഎഫ് തൊട്ടുപിന്നിലുണ്ട്. 23 പഞ്ചായത്തുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. 43 പഞ്ചായത്തുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ ഇരു മുന്നണികളും ശുഭപ്രതീക്ഷയിലാണ്. ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകനവും പ്രതീക്ഷിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam