കെ എം മാണിയെ ദ്രോഹിച്ചവർക്കൊപ്പമാണ് ജോസ് പോയത്; തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ നേട്ടം ഉണ്ടാകുമെന്ന് ഉമ്മൻചാണ്ടി

Published : Dec 10, 2020, 11:39 AM ISTUpdated : Dec 10, 2020, 12:10 PM IST
കെ എം മാണിയെ ദ്രോഹിച്ചവർക്കൊപ്പമാണ് ജോസ് പോയത്; തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ നേട്ടം ഉണ്ടാകുമെന്ന് ഉമ്മൻചാണ്ടി

Synopsis

വിവാദങ്ങൾ അടക്കം പരിഗണിച്ച് കൊണ്ട് ജനം വോട്ട് ചെയ്യും. സുകുമാരൻ നായർ പറഞ്ഞത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ സാധാരണക്കാരുടെ വികാരമാണെന്നും ഉമ്മന്‍ചാണ്ടി.

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ നേട്ടം ഉണ്ടാകും ഉമ്മൻചാണ്ടി. കെ എം മാണിയെ ദ്രോഹിച്ചവർക്കൊപ്പമാണ് ജോസ് കെ മാണി പോയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവാദങ്ങൾ അടക്കം പരിഗണിച്ച് കൊണ്ട് ജനം വോട്ട് ചെയ്യും. സുകുമാരൻ നായർ പറഞ്ഞത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ സാധാരണക്കാരുടെ വികാരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി എടുത്ത തീരുമാനം ആ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ വികാരത്തിന് എതിരാണ്. ആ രാഷ്ട്രീയ വികാരം എന്ന് പറഞ്ഞാല്‍, അത് മാണി സാറിനൊപ്പമുള്ള വികാരമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ എം മാണിയെ അപമാനിക്കുകയും അവഹേളിക്കുകയും ഏറ്റവും ക്രൂരമായി പെരുമാറുകയും ചെയ്ത ഇടത് മുന്നണിക്കൊപ്പം ചേര്‍ന്നത് ആ വികാരമുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ വില അടക്കമുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ വികാരം തെരഞ്ഞെപ്പില്‍ പ്രതിഫലിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Also Read: 'കെ എം മാണിയെ ചതിച്ചവര്‍ക്ക് വോട്ടിലൂടെ മറുപടി'; ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് ജോസ് കെ മാണി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ ഭൂമി തർക്കത്തിന് പരിഹാരം, ധാരണയിൽ ഒപ്പുവച്ചു, മുൻ എംഎൽഎ ശ്രീനിജന് വിമർശനം
വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസയച്ച് പി ശശി; വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം