
കോഴിക്കോട്: വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി. വാർഡ് 2 ലാണ് ലീഗ് വിമതൻ ജനവിധി തേടുന്നത്. വി സി നാസർ മാസ്റ്ററാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. മുസ്ലീം ലീഗ് വീരഞ്ചേരി ശാഖ പ്രസിഡൻ്റാണ് വി സി നാസർ. പുറത്തുള്ള ആളെ ഇറക്കി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നാസർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുസ്ലിം ലീഗിലെ എം ഫൈസലാണ് വാർഡില്‍ ഔദ്യോഗിക സ്ഥാനാർത്ഥി.
കണ്ണൂരിൽ ലീഗ് നേതാവ് ബിജെപിയിൽ ചേർന്നു. മുസ്ലിം ലീഗീൻ്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ് ആണ് ബിജെപിയിൽ ചേർന്നത്. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേർന്നതെന്ന് ഉമർ മാധ്യമങ്ങളോട് പറഞ്ഞു.