തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം: സംസ്ഥാനത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി; അപ്പീൽ ഹർജിയിൽ നോട്ടീസ്

Published : Mar 07, 2025, 01:39 PM IST
തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം: സംസ്ഥാനത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി; അപ്പീൽ ഹർജിയിൽ നോട്ടീസ്

Synopsis

കേരളത്തിൽ തദ്ദേശ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ലീഗ്-കോൺഗ്രസ് നേതാക്കളുടെ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ്

ദില്ലി: കേരളത്തിൽ തദ്ദേശ വാർഡ് വിഭജനം നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നീരീക്ഷണം. മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കളാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. 

ജനസംഖ്യ കൂടിയ സാഹചര്യത്തിലാണ് വിഭജനം നടപ്പാക്കിയതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജനസംഖ്യ മാറിയ സാഹചര്യത്തില്‍ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രിംകോടതി ചോദിച്ചു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ഒരു തവണ വിഭജനം നടത്തിയതാണെന്നും വീണ്ടും നടത്തുന്നത് ഭരണഘടന വിരുദ്ധമെന്നും ഹർജിക്കാർ വാദിച്ചു. തുടർന്ന് വിശദമായി വാദം കേൾക്കേണ്ടതാണെന്ന് വ്യക്തമാക്കി കോടതി സംസ്ഥാന സർക്കാർ ഉൾപ്പെടെ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസ് രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാൽ, സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ നിരഞ്ജൻ റെഡ്ഡി, നവീൻ ആർ നാഥ്, അഭിഭാഷകരായ ഹാരീസ് ബീരാൻ, മുഹമ്മദ് ഷാ, അബ്ദ്ദുള്ള നസീഹ്, അസർ അസീസ് എന്നിവർ ഹാജരായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബേപ്പൂരിൽ അങ്കം കുറിച്ച് അൻവർ, പ്രചാരണം തുടങ്ങി; മരുമോനിസത്തിനെതിരായ പോരെന്ന് പ്രസ്താവന
മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്