അഞ്ചുതെങ്ങിൽ പ്രതിഷേധം: നാട്ടുകാരും പൊലീസും ഏറ്റുമുട്ടി, പഞ്ചായത്ത് ജീവനക്കാരെ തടഞ്ഞുവെച്ചു

By Web TeamFirst Published Aug 10, 2020, 4:09 PM IST
Highlights

മീൻ ലേലം നടത്താനുള്ള ശ്രമവും പൊലീസ് തടഞ്ഞിരുന്നു. സംഘടിച്ചെത്തിയ നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ എത്തി പ്രതിഷേധിച്ചു. ഇവിടെ ജീവനക്കാരെ തടഞ്ഞുവെച്ചു

തിരുവനന്തപുരം: അതിതീവ്ര കൊവിഡ് വ്യാപനമുണ്ടായ തിരുവനന്തപുരത്തെ അഞ്ചുതെങ്ങിൽ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കൊവിഡിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളിൽ വിലക്ക് നീട്ടിയതിനെ തുടർന്ന് ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിക്കാൻ പോകാനായില്ല. എന്നാൽ ഇന്ന് വിലക്ക് ലംഘിച്ച് മീൻപിടിക്കാൻ ഇവർ പോയി. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.

മീൻ ലേലം നടത്താനുള്ള ശ്രമവും പൊലീസ് തടഞ്ഞിരുന്നു. സംഘടിച്ചെത്തിയ നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ എത്തി പ്രതിഷേധിച്ചു. ഇവിടെ ജീവനക്കാരെ തടഞ്ഞുവെച്ചു. പിന്നീട് പൊലീസെത്തി പ്രതിഷേധിച്ചവരെ പിരിച്ചുവിട്ടു. മീൻപിടിക്കാനുള്ള വിലക്ക് ലംഘിച്ചതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടം ചേർന്നതിനും പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

click me!