അജ്ഞാത ജീവിയെ ഭയന്ന് നാട്ടുകാര്‍; രണ്ട് ആടുകളെ കടിച്ചു കൊന്നു

Published : Jul 04, 2020, 12:03 AM IST
അജ്ഞാത ജീവിയെ ഭയന്ന് നാട്ടുകാര്‍; രണ്ട് ആടുകളെ കടിച്ചു കൊന്നു

Synopsis

അജ്ഞാതജീവിയെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാര്‍. വളര്‍ത്തുമൃഗങ്ങളെ കൊന്നത് ഒരാഴ്ച മുന്പാണ്. ആക്രമിച്ച മൃഗത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല്ല

തിരുവനന്തപുരം: അജ്ഞാത ജീവിയെ ഭയന്ന് കഴിയുകയാണ് തിരുവനന്തപുരം കാട്ടാക്കടയിലെ ഒരു കൂട്ടം നാട്ടുകാര്‍. ഒരാഴ്ച മുന്പ് രണ്ട് ആടുകളെ കടിച്ചു കൊന്ന അജ്ഞാത ജീവിയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അജ്ഞാതജീവിയെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാര്‍.

വളര്‍ത്തുമൃഗങ്ങളെ കൊന്നത് ഒരാഴ്ച മുന്പാണ്. ആക്രമിച്ച മൃഗത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല്ല. കണ്ടവരുടെയാരുടെയും കണ്ണില്‍ നിന്ന് അജ്ഞാത ജീവിയുടെ രൂപം മാഞ്ഞുപോയിട്ടില്ല. പുലിയാണെന്ന് ചിലര്‍, നരിയാണെന്ന് മറ്റുചിലര്‍, അതല്ല കാട്ടുപൂച്ചയെന്ന് വേറെ ചിലര്‍.

ആകെ അവശേഷിക്കുന്നത് ചുവരുകളിലെ കുറെ പാടുകള്‍ മാത്രമാണ്. അജ്ഞാത ജീവിയുടെ ആക്രമണം ഭയന്ന് വളര്‍ത്തുമൃഗങ്ങളെ വിറ്റവര്‍ വരെയുണ്ട് ഇപ്പോള്‍ നാട്ടില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് അജ്ഞാത ജീവി രണ്ട് ആടുകളെ കടിച്ചു കൊന്നത്. നാട്ടുകാരെ പേടിപ്പിക്കുന്ന മൃഗത്തിനായി വനം വകുപ്പും അന്വേഷണം തുടരുകയാണ്.

കൊവിഡിന് ഒപ്പം കേരളത്തില്‍ രാഷ്ട്രീയക്കാറ്റ് എങ്ങോട്ട്? ജനമനസ്സ് അറിയാം, സര്‍വെ ഫലം ഇങ്ങനെ

ആരോഗ്യകേരളത്തിന്‍റെ 'റോക്ക് സ്റ്റാർ': കെ കെ ശൈലജയ്ക്ക് പിന്നിൽ അണിനിരന്ന് മലയാളികൾ

 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ