മഴ തുടങ്ങിയപ്പോഴേ വീടുകൾ വെള്ളത്തിൽ; ആലപ്പുഴയിൽ വെള്ളത്തിലിറങ്ങിനിന്ന് നാട്ടുകാരുടെ പ്രതിഷേധം, ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണമെന്ന് ആരോപണം

Published : Jun 08, 2026, 06:01 PM IST
alappuzha water protest

Synopsis

ആലപ്പുഴ ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ് കനാലിൽ ഇറങ്ങിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

ആലപ്പുഴ: ആലപ്പുഴ ചേ‍ർത്തല ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ് കനാലിൽ ഇറങ്ങിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ദേശീയ പാത അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്നാണ് എ എസ് കനാൽ നിറഞ്ഞ് കവിഞ്ഞത്. പ്രദേശത്തെ ഇരുന്നൂറോളം വീടുകളിലാണ് വെള്ളം ഭീഷണി ആകുന്നത്. ചേർത്തല നഗരസഭ ഭരണസമിതിയും ദേശീയ പാത അതോറിറ്റിക്ക് എതിരെ രംഗത്തെത്തി. ചെറിയ മഴ പെയ്താൽ പോലും പ്രദേശത്ത് വെള്ളം കയറുന്നതിന് കാരണം ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണമെന്നാണ് ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കാം, അപേക്ഷാ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം
കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം