Latest Videos

തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗൺ: സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് മാർഗ്ഗനിർദേശം

By Web TeamFirst Published Jul 12, 2020, 5:05 PM IST
Highlights

സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലും, ആരോഗ്യ, ആഭ്യന്തര, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോർക്ക വകുപ്പുകളിലും 50 ശതമാനം ജീവനക്കാർ ജോലിക്കെത്തണം.

തിരുവനന്തപുരം: കോർപ്പറേഷനിലെ ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയ സാഹചത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് പുതിയ ഉത്തരവ് ഇറങ്ങി. ആവശ്യസർവീസുകൾ തടസ്സങ്ങൾ ഇല്ലാത്ത തരത്തിൽ സർക്കാർ വകുപ്പുകളിൽ ക്രമീകരണങ്ങൾ ഒരുക്കാം.  

സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലും, ആരോഗ്യ, ആഭ്യന്തര, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോർക്ക വകുപ്പുകളിലും 50 ശതമാനം ജീവനക്കാർ ജോലിക്കെത്തണം. ആരോഗ്യവകുപ്പിൽ  ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കാം. മറ്റ്  വകുപ്പുകളിൽ അനിവാര്യ പ്രവർത്തനങ്ങൾക്കുള്ള ജീവനക്കാർ മാത്രമേ ജോലിക്ക് ഹാജരാകേണ്ടതുള്ളൂ.

click me!