ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചു; തൃശൂരില്‍ മൂന്ന് ഹോട്ടൽ ഉടമകൾക്കെതിരെ കേസെടുത്തു

By Web TeamFirst Published Apr 24, 2020, 6:25 PM IST
Highlights

ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടലുകൾക്ക് പാർസൽ നൽകാൻ മാത്രമേ അനുമതിയുള്ളൂ. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചതിനെ തുടർന്നാണ് കേസെടുത്തത്.

തൃശൂർ: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച മൂന്ന് ഹോട്ടലുകൾക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. തിരുവത്ര, അഞ്ചങ്ങാടി, പാലുവായ് എന്നിവിടങ്ങളിൽ വിലക്ക് ലംഘിച്ച് തുറന്ന് പ്രവർത്തിച്ച് ഹോട്ടലുകൾക്കെതിരെയാണ് കേസെടുത്തത്.

സർക്കാർ നിർ​ദ്ദേശം ലംഘിച്ച് തുറന്ന് പ്രവർത്തിക്കുകയും ആളുകൾക്ക് ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടൽ ഉടമകൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടലുകൾക്ക് പാർസൽ നൽകാൻ മാത്രമേ അനുമതിയുള്ളൂ. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചതിനെ തുടർന്നാണ് ഉടമകൾക്കെതിരെ കേസ് ചാർജ് ചെയ്തത്.

Also Read:ആത്മവിശ്വാസത്തോടെ കേരളം:15 പേര്‍ക്ക് ഇന്ന് കൊവിഡ് മുക്തി, മൊത്തം 334 പേര്‍ക്ക് രോഗമുക്തി| Live

click me!