
കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ച പൂനൂര്‍ അങ്ങാടിയിലെ രണ്ട് സ്ഥാപനങ്ങള്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജുവിന്റെ നേതൃത്വത്തില്‍ അടപ്പിച്ചു. സ്ഥാപന ഉടമകള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത ഒരു വാച്ച് കടയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്വകാര്യ പണമിടപാട് സ്ഥാപനവുമാണ് അടപ്പിച്ചത്.
സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ച്ച നടത്തുന്നുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയിലാണ് രണ്ട് സ്ഥാപനങ്ങളും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. താമരശ്ശേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രിയ കുമാര്‍, ഉണ്ണികുളം വില്ലേജ് ഓഫീസര്‍ രതീഷ്, ബാലുശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ടി തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam