ചേർത്തലയുടെ തീരദേശത്ത് സ്ഥിതി ആശങ്കാജനകം; ലോക്ക്ഡൗൺ തുടരാൻ നിർദ്ദേശം

By Web TeamFirst Published Jul 20, 2020, 9:52 PM IST
Highlights

ചേർത്തലയുടെ തീരദേശത്ത് സ്ഥിതി ആശങ്കാജനകമാണ്. കടക്കരപ്പള്ളി പഞ്ചായത്തിൽ അഞ്ച് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട്, ചേർത്തല സൗത്ത് പഞ്ചായത്തുകളിലും സ്ഥിതി സങ്കീർണ്ണമാണെന്ന് യോഗം വിലയിരുത്തി

ആലപ്പുഴ: തീരദേശത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ചേർത്തല താലൂക്കിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ നിർദ്ദേശം. മന്ത്രി പി തിലോത്തമൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ചേർത്തലയുടെ തീരദേശത്ത് സ്ഥിതി ആശങ്കാജനകമാണ്. കടക്കരപ്പള്ളി പഞ്ചായത്തിൽ അഞ്ച് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട്, ചേർത്തല സൗത്ത് പഞ്ചായത്തുകളിലും സ്ഥിതി സങ്കീർണ്ണമാണെന്ന് യോഗം വിലയിരുത്തി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ  പ്രവർത്തന സമയം ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കണം. നിയന്ത്രണങ്ങളോടെ ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകാമെന്നും യോഗം നിർദ്ദേശിച്ചു.

ഇന്ന് ആലപ്പുഴ ജില്ലയിൽ 53 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 18 പേർ വിദേശത്തുനിന്നും  8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 23 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന്  പേർ ആരോഗ്യപ്രവർത്തകരാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

click me!