ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കും; സേനയെ പുനര്‍വിന്യസിക്കുമെന്നും ഡിജിപി

By Web TeamFirst Published Apr 15, 2020, 12:41 AM IST
Highlights

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് ഇനിയും കര്‍ശനമാക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലീസുകാര്‍ക്ക് വിശ്രമം ലഭിക്കുന്ന രീതിയില്‍ രണ്ടാം ഘട്ടത്തില്‍ സേനയെ പുന:വിന്യസിക്കും
 

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് ഇനിയും കര്‍ശനമാക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലീസുകാര്‍ക്ക് വിശ്രമം ലഭിക്കുന്ന രീതിയില്‍ രണ്ടാം ഘട്ടത്തില്‍ സേനയെ പുന:വിന്യസിക്കും. ഇളവുകളുടെ മറവില്‍ ആരെയും യഥേഷ്ടം നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാലത്തലത്തില്‍ പൊലീസിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നാളെ പുറത്തിറക്കും. സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിറകളിലിറങ്ങിയിരുന്നു. ഇനി മുതല്‍ ഇതനുവദിക്കില്ലെന്ന് ഡിജിപി പറഞ്ഞു.

കഴിഞ്ഞ 22 ദിവസമായി ലോക് ഡൗണ്‍ വിജയപ്പിക്കാനായി വിശ്രമില്ലാതെ ജോലി ചെയ്യുകയാണ് പൊലീസ്. നിയമലംഘകരെ പിടികൂടുന്നതിനപ്പുറം രോഗികളെ ആശുപത്രിിലെത്തിക്കാനും ഭക്ഷണവും മരുന്നുമെത്തിക്കാനും പൊലീസ് ജോലി ചെയ്യുന്നു. വിശ്രമമില്ലാത്തയുള്ള ജോലി പൊലീസിനെയും മടുപ്പിച്ചിട്ടുണ്ട്. 

60,0000ത്തിലധികം പൊലീസുകാര്‍ക്ക് അവധി നല്‍കാതെ അണി നിരത്തിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 15000 പൊലീസുകാര്‍ റിസര്‍വിലായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ള പൊലീസുകാര്‍ക്ക് വിശ്രമ നല്‍കി രണ്ടാം നിരയിലുള്ളവരെ രംഗത്തിറക്കി ലോക് ഡൗണ്‍ നിബന്ധുപകള്‍ കര്‍ശനമാക്കാനാണ് നീക്കം.

കാസര്‍ഗോഡ് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് വിശ്രമം നല്‍കാന്‍ പ്രത്യേക പദ്ധതി ആലോചിക്കുകയാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ ഇനിയും പിടിച്ചെടുക്കുമെന്ന് ഡിജിപി പറഞ്ഞു. പൊലീസിന് പിഴ ചുമത്താന്‍ അനുവാദം നല്‍കുന്ന സര്‍ക്കാര്‍ തീരുമാനം വൈകാതെയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു.

click me!