ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടികൂടി; ഇടുക്കിയിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Published : Apr 19, 2020, 01:49 PM ISTUpdated : Apr 19, 2020, 07:01 PM IST
ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടികൂടി; ഇടുക്കിയിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കൽ രേഖകൾ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.

ഇടുക്കി: ഇടുക്കിയിലെ സൂര്യനെല്ലിയിൽ ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. 

ചിന്നക്കനാൽ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കൽ രേഖകൾ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.

Read More: ലോക്ക്ഡൗണ്‍ കാലത്ത് മൂന്നാറില്‍ പൊലീസിന്‍റെ 'മൂന്നാം കണ്ണാ'യത് ഇവര്‍...

 

PREV
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍