മാവേലിക്കര ലോക്സഭ മണ്ഡലം; അഡ്വ. അരുൺ കുമാറിന്‍റെ പേര് തള്ളി, സാധ്യത പട്ടികയിൽ ഒന്നാമത് ചിറ്റയം ഗോപകുമാർ

Published : Feb 24, 2024, 11:45 PM ISTUpdated : Feb 24, 2024, 11:46 PM IST
മാവേലിക്കര ലോക്സഭ മണ്ഡലം; അഡ്വ. അരുൺ കുമാറിന്‍റെ പേര് തള്ളി, സാധ്യത പട്ടികയിൽ ഒന്നാമത് ചിറ്റയം ഗോപകുമാർ

Synopsis

കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരനും സി പി ഐ ജില്ലാ കൗൺസിൽ അംഗം ആർ എസ് അനിലും പട്ടികയിലുണ്ട്.

കൊല്ലം: മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്ന് പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി സിപിഐ കൊല്ലം ജില്ലാ കൗൺസിൽ. അടൂർ എഎൽഎ ചിറ്റയം ഗോപകുമാറിന് മുൻഗണന നൽകിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരനും സി പി ഐ ജില്ലാ കൗൺസിൽ അംഗം ആർ എസ് അനിലും പട്ടികയിലുണ്ട്. സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി എ അരുൺകുമാറിനെ പരിഗണിക്കാതെയാണ് കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. 

നേരത്തെ കോട്ടയം കൗൺസിൽ തയ്യാറാക്കിയ പട്ടികയിൽ നിന്നും അരുണിനെ ഒഴിവാക്കിയിരുന്നു. സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി എ അരുണ്‍ കുമാറിനെതിരെ സിപിഐയില്‍ നീക്കം നടക്കാന്‍ കാരണം.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K