
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പോരാട്ടം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപി ആയിരിക്കുമെന്ന് ജയരാജൻ പറഞ്ഞു. കോൺഗ്രസ് വീണ്ടും ദുർബലമാകുമെന്നും മുസ്ലീം ലീഗ് ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും എൽഡിഎഫ് കൺവീനർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാജ്യം നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ ആരോടൊപ്പം ചേരണമെന്ന് മുസ്ലീം ലീഗ് ചിന്തിക്കണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം