
കോഴിക്കോട്: കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർഥി പട്ടികയായി. കോഴിക്കോട് 13 ഉം വടകരയിൽ 10 ഉം സ്ഥാനാർഥികൾ ആണുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്.
ജില്ലയിൽ ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്-വടകര ലോക്സഭ മണ്ഡലത്തിൽ സ്വാതന്ത്രനായി പത്രിക നൽകിയ അബ്ദുൾ റഹീം ആണ് അവസാന ദിവസം പിന്മാറിയത്. ഇതോടെ ജില്ലയിൽ ആകെ 23 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. വടകര മണ്ഡലത്തിലേക്ക് ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകിയ പവിത്രൻ ഇ യുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളപ്പെട്ടിരുന്നു.
അന്തിമ സ്ഥാനാർഥി പട്ടിക:
കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം കെ രാഘവൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), എം ടി രമേശ് (ബി.ജെ.പി), അറുമുഖൻ (ബി.എസ്.പി), അരവിന്ദാക്ഷൻ നായർ എം കെ (ഭാരതീയ ജവാൻ കിസാൻ), സുഭ, രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം കെ, അബ്ദുൾ കരീം, അബ്ദുൾ കരീം.(എല്ലാവരും സ്വതന്ത്രർ).
വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രർ).
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam