ലോക്സഭാ തെരഞ്ഞെടുപ്പ്: സോഷ്യൽ മീഡിയയിലും കണ്ണുണ്ടാകും, നിരീക്ഷിക്കാൻ പ്രത്യേക സംഘം, നിങ്ങൾക്കും വിവരം നൽകാം

By Web TeamFirst Published Mar 19, 2024, 6:53 PM IST
Highlights
സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം; പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം  

തിരുവവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന hzeലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.
    
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം. വാട്സ് ആപ്പ് നമ്പര്‍: സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് 9497942700, തിരുവനന്തപുരം  സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറല്‍ 9497942716, പത്തനംതിട്ട 9497942703.

ഐ.എച്ച്.ആർ.ഡിയിൽ അവധിക്കാല പരിശീലനം

ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിംഗ് സ്കൂളിൽ 30 ദിവസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ/സോഫ്റ്റ് സ്കിൽസ് പരിശീലനത്തിന് 31 വരെ അപേക്ഷ നൽകാം.  കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് ബോർഡുകളുടെ കമ്പ്യൂട്ടർ സിലബസ് അടിസ്ഥാനമാക്കിയാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് : 0471-2307733.
പി.എൻ.എക്‌സ്. 1222/2024

വോട്ടർ ഐഡിയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തില്ലേ; വഴികൾ ഇതാ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!