
തിരുവനന്തപുരം: വാളയാറിൽ പെൺകുട്ടികൾ പീഡനത്തിനിരയായ കുട്ടികൾ മരിച്ച കേസിൽ വിധി പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. കേസിൽ അന്വേഷണം പൂര്‍ത്തിയായതാണ്. വിധിയും വന്നു. വിധി പകര്‍പ്പ് കിട്ടിയാൽ മാത്രമെ തുടര്‍ നടപടിയെ കുറിച്ച് തീരുമാനം എടുക്കാൻ കഴിയു. കേസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ലോക് നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam