
തിരുവനന്തപുരം: വനിതാ കമ്മീഷനിലെയും ശിശുക്ഷേമ സമിതിയിലേയും രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ തുറന്നടിച്ച് ജസ്റ്റിസ് കെമാൽ പാഷ. രാഷ്ട്രീയത്തിനപ്പുറം നിയമനങ്ങൾ സുതാര്യമാകണം. വനിതകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതികളുടെ സാമൂഹിക പ്രതിബന്ധതയാകണം നിമയന മാനദണ്ഡമെന്നും കെമാൽ പാഷ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: സിപിഎമ്മുകാരെ കുത്തിനിറച്ച് ശിശുക്ഷേമ സമിതികൾ; നിയമന മാനദണ്ഡത്തിൽ ഇളവ് വരുത്തി സര്‍ക്കാര്‍...
വനിതാ കമ്മീഷൻ ഇടപെടലുകളെ വിമര്‍ശിച്ചാണ് രാഷ്ട്രീയ അനുഭാവം മാത്രമുള്ളവരെ കമ്മിറ്റികൾ ഏൽപ്പിക്കുന്നത് ശരിയല്ലെന്ന് കെമാൽ പാഷ വിശദീരിച്ചത്. സ്ത്രീകളെ ഉപദ്രവിക്കുന്നു എന്ന പരാതികളിൽ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളാണ് പ്രതികളെങ്കിൽ അവരെ രക്ഷിക്കാൻ കമ്മീഷൻ ഇടപെടുന്ന അനുഭവങ്ങൾ അടുത്തകാലത്ത് ഉണ്ടായല്ലോ എന്നായിരുന്നു കെമാൽ പാഷയുടെ പ്രതികപണം, നിയമനങ്ങൾ രാഷ്ട്രീയമനുസരിച്ച് ആകുമ്പോൾ രാഷ്ട്രീയക്കാരെ രക്ഷിക്കാൻ ത്വര സ്വാഭാവികമാണെന്നും കെമാൽ പാഷ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: ഒടുവിൽ നടപടി;വാളയാർ കേസിൽ ആരോപണവിധേയനായ സിഡബ്ല്യുസി ചെയർമാനെ മാറ്റി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam