
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ മുൻ വൈസ് ചെയർമാൻ ടി പി ശ്രീനിവാസനെ (T P Sreenivasan) എസ്എഫ്ഐ (SFI) പ്രവര്‍ത്തകര്‍ മർദ്ദിച്ചപ്പോള്‍ നോക്കി നിന്ന പൊലീസുകാർക്കെതിരായ കേസ് ലോകായുക്ത അവസാനിപ്പിച്ചു. കോവളത്ത് ഉന്നത വിദ്യാഭ്യാസ യോഗത്തിൽ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ പൊലീസ് നോക്കി നിൽക്കേ ടി പി ശ്രീനിവാസനെ മർദ്ദിച്ചത്. ഇതിൽ സ്വമേധയാ എടുത്ത കേസാണ് അവസാനിപ്പിച്ചത്.
പൊലീസ് ഉദ്യോഗസ്ഥർ മാപ്പ് പറഞ്ഞതു കൊണ്ടും, പ്രളയ കാലത്ത് പൊലീസുകാരുടെ സേവനം പരിഗണിച്ചും തുടർനടപടികള്‍ വേണ്ടെന്ന് ടി പി ശ്രീനിവാസൻ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ഈ കത്ത് സർക്കാർ അഭിഭാഷകൻ ലോകായുക്തയിൽ നൽകി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും സർക്കാർ അഭിഭാഷകൻ ചന്ദ്രശേഖരൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ലോകായുക്ത തുടർനടപടികള്‍ അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam