കാർഷിക സർവ്വകലാശാല വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജ്ജി ലോകായുക്ത തള്ളി

Published : Jul 02, 2022, 01:21 PM ISTUpdated : Jul 22, 2022, 10:59 PM IST
കാർഷിക സർവ്വകലാശാല വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജ്ജി ലോകായുക്ത തള്ളി

Synopsis

 കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ ആർ ചന്ദ്ര ബാബുവിനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത പരാതിയാണ് തള്ളിയത്. 

തിരുവനന്തപുരം: കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി ലോകായുക്ത തള്ളി. കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ ആർ ചന്ദ്ര ബാബുവിനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത പരാതിയാണ് തള്ളിയത്. ഡോ ആർ ചന്ദ്ര ബാബുവിനെക്കാൾ യോഗ്യരായ 20 അപേക്ഷകർ ഉണ്ടായിരുന്നുവെന്നും  ഡോ ആർ ചന്ദ്ര ബാബു അപേക്ഷയോടൊപ്പം നല്കിയ തൻ്റെ ബയോഡാറ്റയിൽ തെറ്റായ വസ്തുതകൾ ഉൾപ്പെടുത്തിയിരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരനായ ത്യശൂർ താന്നിക്കുടം സ്വദേശി ശ്രീ വി.എസ്. സത്യശീലൻ ലോകായുക്തയെ സമീപിച്ചത്. 

പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമർത്ഥിക്കുവാൻ ഉതകുന്ന ഒരു തെളിവും പരാതിക്കാരൻ ഹാജരാക്കിയിട്ടില്ല എന്ന് ബഹു: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ബഹു: ഉപലോകായുക്ത ജസ്റ്റീസ് ഹാറുൺ ഉൾ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.  
യു ജി സി മാനധണ്ഡങ്ങൾ ലംഘിച്ചാണ് ഡോ ആർ ചന്ദ്ര ബാബുവിനെ വൈസ് ചാൻസലർ ആയി നിയമിച്ചത് എന്ന് തെളിയിക്കുവാൻ സാധിച്ചിട്ടില്ല എന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു

'കാര്‍ഷിക വിളകളുടെ വിലതകര്‍ച്ച, സംസ്ഥാന സര്‍ക്കാര്‍ നയം കൊണ്ടല്ല': മന്ത്രി പി പ്രസാദ്

NTPC Recruitment : എൻടിപിസി റിക്രൂട്ട്മെന്റ്: 60 എക്സിക്യൂട്ടീവ് തസ്തികകൾ; അപേക്ഷിക്കേണ്ടതെങ്ങനെ?

ദില്ലി: നാഷണൽ തെർമൽ പവർ കോർപറേഷൻ ലിമിറ്റഡ് (NTPC Recruitment) എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 60 ഒഴിവുകളാണുള്ളത്. അപേക്ഷ നടപടികൾ ആരംഭിച്ചു. ജൂലൈ 29 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ  careers.ntpc.co.in. ൽ അപേക്ഷ സമർപ്പിക്കാം. ജനറൽ/ഇഡബ്ലിയുഎസ്/ഒബിസി അപേക്ഷാർത്ഥികൾ 300 രൂപ അപേക്ഷ ഫീസ് അടക്കണം. എസ് സി, എസ്ടി, പിഡബ്ലിയുഡി, എക്സ്എസ് എം വിഭാ​ഗത്തിലുള്ള ഉദ്യോ​ഗാർത്ഥികളെ അപേക്ഷ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

അപേക്ഷ സമർപ്പിക്കേണ്ടെതെങ്ങനെ?
എൻടിപിസിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ careers.ntpc.co.in സന്ദർശിക്കുക
ഹോംപേജിൽ ജോബ്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിജ്ഞാപനം പരിശോധിക്കുക
അപ്ലൈ ലിങ്ക് തുറന്ന് അപേക്ഷ നടപടികൾ പൂർത്തിയാക്കുക
അപേക്ഷ ഫീസ് അടക്കുക
ആവശ്യപ്പെട്ട ഡോക്യുമെന്റ്സ് സമർപ്പിക്കുക
സബ്മിറ്റ് ചെയ്ത് അപേക്ഷ പ്രിന്റെടുക്കുക

കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ്    
അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അവസരം നല്‍കുന്നു.  വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിങ് എന്നിവയാണ് യോഗ്യത. 18 മുതല്‍ 41 വയസ് വരെയാണ് പ്രായ പരിധി. താത്പര്യമുള്ളവര്‍ ജൂലൈ 20നകം www.keralaagriculture.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍  ഫോം ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പ്ലസ് വണ്‍ പരീക്ഷക്കിടെ ഉത്തരക്കടലാസില്‍ കുരങ്ങന്‍ മൂത്രമൊഴിച്ചു: പരീക്ഷ വീണ്ടും നടത്തണമെന്ന് വിദ്യാര്‍ഥിനി
 

 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം