Asianet News MalayalamAsianet News Malayalam

'കാര്‍ഷിക വിളകളുടെ വിലതകര്‍ച്ച, സംസ്ഥാന സര്‍ക്കാര്‍ നയം കൊണ്ടല്ല': മന്ത്രി പി പ്രസാദ്

വയനാട്ടിൽ മാത്രം 2016 മുതൽ 11 കർഷകർ ജീവനൊടുക്കി, സർഫാസി നിയമം കർഷകർക്ക് വലിയ കുരുക്കാകുന്നുവെന്നും വിഡ ി സതീശന്‍

state not responsible for Agriculture product price drop, says minister Prasad
Author
Thiruvananthapuram, First Published Jul 21, 2022, 11:51 AM IST

തിരുവനന്തപുരം; വിളകളുടെ വില തകർച്ചയും കർഷകർ നേരിടുന്ന വെല്ലുവിളിയും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ടി സിദ്ദിഖാണ്  അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.കാർഷിക സർവകലാശാലയ്ക്ക് പോലും ദ്രുതവാട്ടമാണെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തി. സര്‍വ്വകലാശാലയുടെ റാങ്കിംഗ് ഇരുപത്തിയെട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.വയനാട്ടിൽ മാത്രം 2016 മുതൽ 11 കർഷകർ ജീവനൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിലതകർച്ചക്ക് കാരണം സംസ്ഥാന സർക്കാർ നയം കൊണ്ടല്ലെന്നു മന്ത്രി പി പ്രസാദ്.വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.സർഫാസി നിയമം കർഷകർക്ക് വലിയ കുരുക്കാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ തുടര്‍ന്നു

 

അതിനിടെ സഭയിലെ പെരുമാറ്റത്തെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോരുണ്ടായി.താന്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷത്തുനിന്ന് മോശം പരാമർശങ്ങൾ ഉണ്ടാകുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സഭയിൽ ബഹുമാനത്തോടെ പെരുമാറണം എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരി.സ്പീക്കർ ചുരുക്കണം എന്നു പറഞ്ഞപ്പോൾ പ്രതിപക്ഷ നിര ചാടി.എല്ലാവർക്കും പരസ്പര ബഹുമാനം വേണമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.ഏറ്റവും അപശബ്ദം ഉണ്ടാക്കിയ അംഗങ്ങൾ എന്ന് ആരും അറിയപ്പെടരുത് എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു

കാലവര്‍ഷ കെടുതി, വയനാട് മാത്രം നശിച്ചത് രണ്ടര ലക്ഷത്തോളം വാഴകൾ; 100 ഹെക്ടറിലധികം കൃഷി, 14 കോടിയിലറെ നഷ്ടം

ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 102.3  ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവാഴ്ച വരെയുളള പ്രാഥമിക കണക്കുപ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകള്‍. ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്. 98.06 ഹെക്ടറിലെ 246587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. 2,07,583 കുലച്ചവാഴകളും 39005 കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചത്. വാഴ കര്‍ഷകര്‍ക്ക് മാത്രം 14.01 കോടിയുടെ നഷ്ടമുണ്ടായി. തെങ്ങ്, റബ്ബര്‍, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് എന്നീ കാര്‍ഷിക വിളകള്‍ക്കും മഴയിൽ നാശം നേരിട്ടിട്ടുണ്ട്.

കൃഷി നാശം നേരിട്ട കര്‍ഷകർ 10 ദിവസത്തിനകം പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനായി എയിംസ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വിള ഇന്‍ഷൂറന്‍സ് ചെയ്ത കര്‍ഷകർ ഇന്‍ഷൂറന്‍സിനും പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനും ഇതേ പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. കാലംതെറ്റിയുള്ള കാലാവസ്ഥമൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. മിക്ക കർഷകരും ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. സർക്കാരിന്‍റെ നഷ്ടം പരിഹാരം ലഭിച്ചാൽ പോലും കടബാധ്യത തീർക്കാനാവില്ലെന്നാണ് കർഷകരുടെ പരാതി.

താളം തെറ്റുന്ന ഞാറ്റുവേല, കളമൊഴിയുന്ന കൃഷി

 

Follow Us:
Download App:
  • android
  • ios