വടകരയിൽ കെകെ ശൈലജ, മലപ്പുറത്തും പൊന്നാനിയിലും സർപ്രൈസ്; കരുത്തരെ ഇറക്കി സിപിഎം, അന്തിമ സ്ഥാനാർത്ഥി പട്ടികയായി

Published : Feb 21, 2024, 04:30 PM ISTUpdated : Feb 21, 2024, 07:41 PM IST
വടകരയിൽ കെകെ ശൈലജ, മലപ്പുറത്തും പൊന്നാനിയിലും സർപ്രൈസ്; കരുത്തരെ ഇറക്കി സിപിഎം, അന്തിമ സ്ഥാനാർത്ഥി പട്ടികയായി

Synopsis

ചാലക്കുടിയിൽ മുന്‍ മന്ത്രി സി രവീന്ദ്രനാഥും  എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ ഷൈൻ മത്സരിക്കും. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ സ്ഥാനാര്‍ത്ഥിയാകും.

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടിക. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 27നായിരിക്കും ഉണ്ടാകുക.സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെയായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഒരു മന്ത്രിയടക്കം നാല് എംഎൽഎമാർ, മൂന്ന് സിപിഎം ജില്ലാ സെക്രട്ടറിമാർ എന്നിങ്ങനെ കരുത്തരായ നേതാക്കളെയാണ് ഇത്തവണ സിപിഎം ലോക്സഭ തെരഞ്ഞെടുപ്പിന് രംഗത്തിറക്കിയിരിക്കുന്നത്. 

സാധ്യതാ പട്ടികയിലുണ്ടായിരുന്നതുപോലെ ആലത്തൂരിൽ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ തന്നെയായിരിക്കും മത്സരിക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ എംഎല്‍എ വടകരയിലും ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. പൊന്നാനിയിൽ മുന്‍ മുസ്ലീം ലീഗ് നേതാവ് കെഎസ് ഹംസ സിപിഎം സ്ഥാനാര്‍ത്ഥിയാകും. പൊന്നാനിയിൽ പൊതുസ്വതന്ത്രനായിട്ടാണ് ഹംസയെ മത്സരിപ്പിക്കുന്നത്.

മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. വിപി സാനു, അഫ്സല്‍ എന്നിവരുടെ പേരും ഇവിടേക്ക് നേരത്തെ പരിഗണിച്ചിരുന്നു. ചാലക്കുടിയിൽ മുന്‍ മന്ത്രി സി രവീന്ദ്രനാഥ് മത്സരിക്കും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെജെ ഷൈൻ ആയിരിക്കും മത്സരിക്കുക. യേശുദാസ് പറപ്പള്ളി, കെവി തോമസിന്‍റെ മകള്‍ രേഖാ തോമസ് എന്നീ പേരുകളും എറണാകുളത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കെജെ ഷൈനിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പാലക്കാട്  സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനും കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്മണനും  ആറ്റിങ്ങലില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എയും മത്സരിക്കും. കൊല്ലത്ത് എം മുകേഷ് എംഎല്‍എയുമായിരിക്കും മത്സരിക്കുക.

സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക

ആറ്റിങ്ങൽ- വി ജോയ് 

കൊല്ലം - എം മുകേഷ് 

പത്തനംതിട്ട -തോമസ് ഐസക് 

ആലപ്പുഴ -എഎം ആരിഫ് 

എറണാകുളം- കെജെ ഷൈൻ 

ചാലക്കുടി -സി രവീന്ദ്രനാഥ് 

ആലത്തൂര്‍- കെ രാധാകൃഷ്ണൻ

മലപ്പുറം -വി വസീഫ് 

പൊന്നാനി -കെഎസ് ഹംസ 

കോഴിക്കോട് -എളമരം കരീം 

വടകര -കെകെ ശൈലജ 

പാലക്കാട് -എ വിജയരാഘവൻ 

കണ്ണൂർ -എംവി ജയരാജൻ 

കാസർകോട് -എംവി ബാലകൃഷ്ണൻ

ഇടുക്കി-  ജോയ്സ് ജോര്‍ജ്

അക്ബറല്ല പ്രശ്നം, ഹർജിയുടെ കാരണം വിശദീകരിച്ച് വിഎച്ച്പി; ചോദ്യശരങ്ങളുമായി ഹൈക്കോടതി, റിപ്പോര്‍ട്ട് തേടി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വ‍ർണം പണയം വെക്കാൻ ബാങ്കിലെത്തി, കാര്യം മനസിലായ ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചു; മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരതിൽ,'പുത്തൻ വേഗതയും സൗകര്യവും' നേരിട്ടറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി