
വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥർ സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മലയാളികൾ സാമൂഹിക അകലം പോലും പാലിക്കാതെയാണ് ഇവിടെ ക്യുവിൽ നിൽക്കുന്നത്.
ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ആളുകൾ വൻതോതിൽ വരാൻ തുടങ്ങിയതാണ് വെല്ലുവിളി. സാമൂഹിക അകലം പാലിക്കാനാകാതെ ഇന്നലെ കിലോമീറ്ററുകളോളം ആളുകൾ ക്യു നിന്നു. പാസുമായി വരുന്നവർ അനുമതി ലഭിക്കാത്തവരെയും കൂടെ കൂട്ടുന്നുണ്ട്. ഇതും പ്രശ്നം രൂക്ഷമാക്കുന്നുവെന്ന് കളക്ടർ പറഞ്ഞു.
ഇന്നലെ വൈകീട്ട് ആറ് മണി വരെ എത്തിയവരെ കടത്തിവിടാനുള്ള പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. ഒരു ദിവസം 500 പേരെ കടത്തി വിടാമെന്നായിരുന്നു ഇന്നലെ വരെ തീരുമാനിച്ചത്. ഇന്ന് മുതൽ 1000 പേരെ വരെ കടത്തിവിടും. ഇത് പ്രശ്നം വഷളാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam