ഭിന്നശേഷിക്കാരിയേയും ഏഴു വയസുകാരിയേയും പീഡിപ്പിച്ചയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Published : Nov 08, 2021, 09:35 PM IST
ഭിന്നശേഷിക്കാരിയേയും ഏഴു വയസുകാരിയേയും പീഡിപ്പിച്ചയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Synopsis

ഇന്ന് രാവിലെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്‍റെ മകളും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് വന്ന ഇയാൾ ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു.  

കോഴിക്കോട്: ഭിന്നശേഷിക്കാരിയെയും സഹോദരന്റെ മകളായ ഏഴു വയസുകാരിയെയും  പീഡിപ്പിച്ച പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബാലുശ്ശേരി സ്വദേശി  മുഹമ്മദിനെ കണ്ടെത്താനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്‍റെ മകളും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് വന്ന ഇയാൾ ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു.  തുടർന്ന് സംഭവസ്ഥലത്ത് നിന്നും ഇയാൾ സ്കൂട്ടറിൽ കടന്നു കളഞ്ഞു. 
                
 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്