ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം, ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

Published : Aug 27, 2026, 07:51 AM IST
lorries collide and catch fire in kalladikkode, driver dies

Synopsis

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി. അപകടത്തില്‍ പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. പുലർച്ചെ 5:30-ഓടെയാണ് അപകടം ഉണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം: ഗുരുതര വീഴ്‌ചയിൽ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടും
നേപ്പാൾ ദുരന്തം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി; 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്