
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം നൽകിയതിൽ ഗുരുതര വീഴ്ച. ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ ആയിരുന്ന എൻ.എസ്. റോയിക്കാണ് നടപടി നേരിടുന്നതിനിടെ സ്ഥാനക്കയറ്റം ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ പട്ടികയിലാണ് 43-ാം പേരുകാരനായി റോയി ഇടംപിടിച്ചത്.
ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി (SP) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ സ്ഥാനക്കയറ്റ പട്ടികയിൽ കടന്നുകൂടിയത്. പോലീസിന് വലിയ നാണക്കേടുണ്ടാക്കിയ ഈ ഗുരുതര വീഴ്ചയിൽ സംസ്ഥാന പോലീസ് മേധാവി, ഇടുക്കി എസ്.പിയിൽ നിന്ന് അടിയന്തര വിശദീകരണം തേടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam