തൃശ്ശൂരിൽ ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ചോർച്ചയെന്ന് ആദ്യം സംശയം, ഭീതിയൊഴിഞ്ഞു

By Web TeamFirst Published Jan 22, 2021, 7:22 AM IST
Highlights

ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു ലോറി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏതാണ്ട് 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു

തൃശ്ശൂർ: ദേശീയപാതയിൽ കൊരട്ടിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം നടന്നു. ചരക്കുലോറിയും ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ടാങ്കർ ലോറി വൺവേ തെറ്റിച്ച് വന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. തുടക്കത്തിൽ ടാങ്കർ ലോറിയിൽ നിന്ന് ചോർച്ചയുണ്ടെന്ന നിഗമനം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഭീതിയൊഴിഞ്ഞു.

ഫയർഫോഴ്സ് എത്തി പരിശോധിച്ചപ്പോൾ ലോറിക്കകത്ത് ഒന്നുമില്ലെന്ന് വ്യക്തമായി. ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു ലോറി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏതാണ്ട് 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കുന്നത് വരെ ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാക്കി ട്രാഫിക് ക്രമീകരിച്ചു.

click me!