തൃശ്ശൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു; ഒരാളുടെ നില അതീവ ​ഗുരുതരം, ആശുപത്രിയിൽ

Published : Sep 19, 2024, 10:05 AM IST
തൃശ്ശൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു; ഒരാളുടെ നില അതീവ ​ഗുരുതരം, ആശുപത്രിയിൽ

Synopsis

ഇവർക്കൊപ്പമുണ്ടായിരുന്ന നിഹാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃശ്ശൂർ: തൃശൂർ തൃപ്രയാറിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. കണ്ടെയ്നർ ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വലപ്പാട് സ്വദേശികളാണ് ആശിർവാദ്, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഹാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ നില ​ഗുരുതരമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്