പൊലീസ്-എക്സൈസ് സംഘത്തെ വെട്ടിച്ച് സ്‍പിരിറ്റ് ലോറി; പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തു

Published : May 04, 2020, 03:35 PM ISTUpdated : May 04, 2020, 03:42 PM IST
പൊലീസ്-എക്സൈസ് സംഘത്തെ വെട്ടിച്ച് സ്‍പിരിറ്റ് ലോറി; പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തു

Synopsis

എറണാകുളം തൃശ്ശൂര്‍ അതിര്‍ത്തിയില്‍ വെച്ച് സ്‍പിരിറ്റ് കൈമാറ്റം നടക്കുമെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ടോണി ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. 

പാലിയേക്കര: സ്‍പിരിറ്റുമായെത്തിയ വാഹനം എക്സൈസ്- പൊലീസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞു. പാലിയേക്കര ടോള്‍പ്ലാസയിലെ  ബാരിയര്‍ തകര്‍ത്ത് മൂന്നിടത്ത് പൊലീസ് സംഘത്തെയെും വെട്ടിച്ചാണ് സ്‍പിരിറ്റ് കടത്തുകാര്‍ കടന്നുകളഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. എറണാകുളം തൃശ്ശൂര്‍ അതിര്‍ത്തിയില്‍ വെച്ച് സ്‍പിരിറ്റ് കൈമാറ്റം നടക്കുമെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ടോണി ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. 

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ സ്വകാര്യ ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപം സ്‍പിരിറ്റുമായെത്തിയ സംഘം രക്ഷപ്പെട്ടു.  പാലിയേക്കര ടോള്‍പ്ലാസയില്‍ വച്ച് വാഹനത്തെ തടയാന്‍ ശ്രമച്ചെങ്കിലും ബാരിയര്‍ ഇടിച്ചുതകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് പൊലസിന്‍റെ സഹായം തേടി. ദേശീയപാതയില്‍ പലയിടത്തും പൊലീസ് കൈകാണിച്ചിട്ടും വാഹനം നിര്‍ത്തിയില്ല. തുടര്‍ന്ന് തൃശ്ശൂരില്‍ കുതിരാന്‍ കുമ്പള ഭാഗത്ത് വെച്ച് പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും അതുംനടന്നില്ല.മംഗലം ഡാമിലേക്കുള്ള ഭാഗത്തേക്ക് രക്ഷപ്പെട്ട വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

"

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും