ആറ്റിങ്ങലിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Published : Jul 28, 2026, 09:08 AM IST
attinghal fire

Synopsis

അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തിനശിക്കുകയും, തീ ഹോട്ടലിലേക്കും പടരുകയുമായിരുന്നു. ഭാഗ്യവശാൽ ഹോട്ടലിന്റെ പ്രവർത്തന സമയം കഴിഞ്ഞിരുന്നതിനാൽ ഭക്ഷണം കഴിക്കാൻ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തിനശിക്കുകയും, തീ ഹോട്ടലിലേക്കും പടരുകയുമായിരുന്നു.

അപകടസമയത്ത് ഹോട്ടലിൽ ആറോളം ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും ഉടൻ തന്നെ ഓടിമാറാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഭാഗ്യവശാൽ ഹോട്ടലിന്റെ പ്രവർത്തന സമയം കഴിഞ്ഞിരുന്നതിനാൽ ഭക്ഷണം കഴിക്കാൻ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതൽ വ്യാപിക്കുന്നത് തടയാനായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുമളി ചോറ്റുപാറയിൽ ജനവാസ മേഖലയിൽ കരടി; നാട്ടുകാർ ഭീതിയിൽ
പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ല, ശൈലജയുടെ മണ്ഡലം മാറ്റിയതും പാളി; കുറ്റസമ്മതവുമായി കേന്ദ്രകമ്മിറ്റി റിപ്പോർട്ട്