
തിരുവനന്തപുരം: ജിഎസ്ടി കൂടി എങ്കിലും ലോട്ടറി ടിക്കറ്റ് വില കൂട്ടില്ല. സമ്മാനത്തുകയിലും ഏജന്‍റുമാരുടെ കമ്മീഷനിലും മാറ്റം വരുത്തും. ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയി കൂടും. വില കൂട്ടിയാൽ വില്പന കുറയുമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ലോട്ടറി വിഭാഗത്തിന്‍റെ വിലയിരുത്തൽ. ഏജന്‍റുമാരുടെ കമ്മീഷനിൽ അവരുമായി ആലോചിച്ച് ചെറിയ കുറവ് വരുത്താനാണ് നീക്കം.
ലോട്ടറിക്കുള്ള നികുതി 2017ൽ ജിഎസ്ടി ആരംഭിച്ചപ്പോൾ 12 ശതമാനം മാത്രമായിരുന്നു. 2020ൽ 28 ശതമാനമായി. ഇപ്പോഴത്തെ വർധന 350 ശതമാനമാണ്. ടിക്കറ്റ് വില കൂട്ടിയാൽ വിൽപ്പനയെ ബാധിക്കും. ടിക്കറ്റ് വിറ്റ് ഉപജീവനം ചെയ്യുന്ന രണ്ട് ലക്ഷത്തിലേറെ തൊഴിലാളികളെയും കുടുംബങ്ങളെയും ഇത് ബാധിക്കും. ക്ഷേമനിധി, കാരുണ്യ ചികിത്സാ പദ്ധതി എന്നിവയുടെ നടത്തിപ്പിനെയും ബാധിക്കും. അതിനാൽ ആകെയുള്ള സമ്മാനത്തുകയിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam