സ്വദേശി പൗരനുമായുള്ള തർക്കത്തിനിടയിൽ വീണു, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം

Published : Sep 21, 2025, 08:59 PM IST
Akhil

Synopsis

സൗദി ദമാമിൽ മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി അഖിൽ അശോക് കുമാർ ആണ് മരിച്ചത്. സ്വദേശി യുവാവുമായി ഉണ്ടായ തര്‍ക്കത്തില്‍ വീണു മരിച്ചെന്നാണ് വിവരം

ദമാം: സൗദി ദമാമിൽ മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി അഖിൽ അശോക് കുമാർ ആണ് മരിച്ചത്. സ്വദേശി യുവാവുമായി ഉണ്ടായ തര്‍ക്കത്തില്‍ വീണു മരിച്ചെന്നാണ് വിവരം. ദമാം ബാദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകത്തിനിടയായ സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സ്വദേശി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 7 വർഷമായി സൗദി ദമാമിന് സമീപം ഖത്തീഫിൽ എസി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ.

അഖിലിനോടൊപ്പം ഭാര്യയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. റിയാദിലുള്ള അഖിലിന്റെ സഹോദരൻ ആദർശും ബന്ധുക്കളും ദമാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. തുടര്‍ നടപടികൾ പുരോഗമിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ