
തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം സർവീസ് യാത്രയ്ക്ക് തയ്യാറായി. ആദ്യഘട്ടത്തിൽ 10 ബസുകളാണ് സർവീസ് നടത്തുക. സൂപ്പർഫാസ്‌റ്റിനും എക്‌സ്‌പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈഫൈ കണക്‌ഷൻ, മ്യൂസിക് സിസ്‌റ്റം, പുഷ് ബാക്ക് സീറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ടാകും. 40 സീറ്റുകളാണ് ബസിൽ ഉള്ളത്.
യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇടയ്‌ക്ക് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കും. തിരുവനന്തപുരം – കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം, തിരുവനന്തപുരം – പാലക്കാട്, പാലക്കാട് – തൃശൂർ റൂട്ടുകളിലാണ് എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം സർവീസ് പരിഗണിക്കുന്നത്.
ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ എംസി റോഡിനാണ് മുൻഗണന നൽകുന്നത്. കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ് അത്യാധുനിക സൗകര്യങ്ങളുമായി എത്തുന്ന എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം സർവീസിലൂടെ കെഎസ്‌ആർടിസി ലക്ഷ്യം വയ്ക്കുന്നത്. സർവീസുകൾ അടുത്ത ആഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam