24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും; തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത

Published : Jan 28, 2023, 02:10 PM IST
24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും; തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത

Synopsis

ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം

29-01-2023 മുതൽ 30-01-2023 വരെ: ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; ടെസ്റ്റിൽ പങ്കെടുക്കാതെ മൈസൂരുവിൽ നിന്ന് ലൈസന്‍സ്, കേരള ലൈസൻസാക്കി നൽകാൻ എംവിഡി
നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം, വയോധികന് ദാരുണാന്ത്യം