അറബിക്കടലിൽ ന്യൂനമർദ്ദം, ബംഗാൾ ഉൾക്കടലില്‍ ചക്രവാതചുഴി; കേരളത്തിൽ ആശങ്ക വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Published : Dec 13, 2022, 05:28 PM ISTUpdated : Dec 13, 2022, 05:51 PM IST
അറബിക്കടലിൽ ന്യൂനമർദ്ദം, ബംഗാൾ ഉൾക്കടലില്‍ ചക്രവാതചുഴി; കേരളത്തിൽ ആശങ്ക വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Synopsis

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ദുർബലമാകും. ഉച്ചക്ക് ശേഷം ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ മഴക്ക് മാത്രം സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ വടക്കൻ കേരള - കർണാടക തീരത്തുള്ള  ന്യൂന മർദ്ദം  ഇന്ത്യൻ തീരത്ത് നിന്ന് അകന്നു മാറി  മറ്റന്നാളോടെ തീവ്രന്യുന മർദ്ദമായി  ശക്തി പ്രാപിക്കും. കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ദുർബലമാകും. ഉച്ചക്ക് ശേഷമുള്ള ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ മഴ മാത്രമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതെ സമയം ആൻഡമാൻ  കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. വരും ദിവസങ്ങളിൽ  ശക്തി പ്രാപിച്ചു. ഇന്ത്യ - ശ്രീലങ്ക തീത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. നിലവിലെ സൂചന പ്രകാരം ശ്രീലങ്ക വഴി അറബിക്കടലിൽ പ്രവേശിക്കാനാണ് സാധ്യത.

കേരളത്തിൽ ഇതിന്‍റെ  സ്വാധീനത്തേക്കുറിച്ച് പറയായിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ചിലപ്പോൾ തെക്കൻ കേരളത്തിൽ സാധാരണ മഴ ലഭിക്കാനുള്ള സാധ്യതമാത്രമാണ് നിലവിലുള്ളതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു

അപ്രതീക്ഷിത മഴയിൽ പാടങ്ങൾ വെള്ളക്കെട്ടിൽ; വിത്ത് അടക്കം പഴുത്ത് പോകുമെന്ന ആശങ്കയില്‍ കര്‍ഷകര്‍

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ