പുതിയ പാചകവാതക കണക്ഷൻ പോക്കറ്റ് കീറും; പുതിയ കണക്ഷൻ കിട്ടാൻ 4840 രൂപ, 10 കിലോ സിലിണ്ടർ റീഫില്ലിംഗിന് 1650 രൂപ

Published : Sep 27, 2026, 09:01 AM IST
new lpg connection

Synopsis

മുന്നറിയിപ്പില്ലാതെ പുതിയ പാചകവാതക കണക്ഷൻ രീതി കമ്പനികൾ മാറ്റി. ഇപ്പോൾ സബ്‌സിഡി ഇല്ലാത്ത 10 കിലോ സിലിണ്ടറുകളാണ് പുതിയ അപേക്ഷകർക്ക് ഉയർന്ന നിരക്കിൽ നൽകുന്നത്.

തിരുവനന്തപുരം: പുതിയ പാചകവാതക കണക്ഷൻ രീതി മുന്നറിയിപ്പില്ലാതെ മാറ്റി കമ്പനികൾ. മാസങ്ങളായി പുതിയ അപേക്ഷകർക്ക് നൽകുന്നത് സബ്‌സിഡി ഇല്ലാത്ത 10 കിലോ സിലിണ്ടർ മാത്രം ആണ്. കണക്ഷന്‍റെയും റീഫില്ലിങ്ങിന്‍റെയും നിരക്കുകളിൽ പുതിയ സിലിണ്ടറിന് വൻ വർധന ആണ്. 10 കിലോയുടെ ഒരു സിലിണ്ടറിന്റെ കണക്ഷൻ ലഭിക്കാൻ 4840 രൂപയും ഓരോ തവണയും നിറയ്ക്കാൻ 1650 രൂപ വീതവുമാണ് മിക്ക കമ്പനികളും ഈടാക്കുന്നത്. സാധാരണ 14 കിലോ എൽപിജി സിലിണ്ടർ ഒരു തവണ നിറയ്ക്കാൻ 930 രൂപ വരുന്നിടത്താണ് 10 കിലോ സിലിണ്ടറിന് ഇരട്ടിയോളം തുക ഈടാക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പുതുതായി ഗാർഹിക കണക്ഷൻ നൽകുന്നത് നിർത്തി വച്ചിരിക്കുകയാണ്. പകരം വ്യക്തിഗത കണക്ഷനാണ് നൽകുന്നത്. 14 കിലോ സിലിണ്ടറിന് പകരം 10 കിലോ സിലിണ്ടറാണ് പുതിയ അപേക്ഷകർക്ക് നൽകുന്നത്. പുതിയ കണക്ഷന് ഫോട്ടോയും തിരിച്ചറിയൽ കാർഡും മാത്രം മതി, പെട്ടെന്ന് ലഭിക്കും എന്നാണ് കമ്പനികൾ പറയുന്നത്. പക്ഷേ സാധാരണക്കാരുടെ പോക്കറ്റ് കീറുന്നതാണ് ഈ പുതിയ പദ്ധതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എൽഡിഎഫ് പണിതതെല്ലാം മോശമെന്ന് വരുത്തിത്തീർക്കുന്നു'; മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ എംഎൽഎ
എസ്എൻഡിപി നേതൃത്വം സംഘപരിവാറെന്ന് പിണറായി, വെള്ളാപ്പള്ളിയെ പേരെടുത്ത് പറഞ്ഞില്ല. എൻ എസ് എസ് നേതൃത്വത്തിന് പുകഴ്ത്തൽ. തിരുത്തൽ ആലപ്പുഴയിൽ നിന്ന്.