
തിരുവനന്തപുരം: എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമരം 113-ാം ദിവസം പിന്നിടുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ച് സമര സമിതി നേതാവ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. തങ്ങൾക്ക് ജോലി നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് പറഞ്ഞ് സർക്കാർ ഒഴിയുകയാണെന്നും വളർമതി ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളിൽ വാചാലനായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി, പദവിയിലെത്തിയപ്പോൾ തങ്ങളെ പൂർണ്ണമായും അവഗണണിക്കുകയാണെന്നും അവർ ആരോപിച്ചു.
പ്രശ്നപരിഹാരത്തിന് 45 ദിവസം സാവകാശം ചോദിച്ചത് സമരം ഒതുക്കി തീർക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ തന്ത്രമാണെന്നും ഇതിനുപിന്നിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കോഴ ലഭിക്കുന്നുണ്ടാകാമെന്നും വളർമതി ആരോപിച്ചു. പഠിച്ച് നേടിയെടുത്ത യോഗ്യത കൊണ്ട് ജോലി ലഭിച്ചേ തീരൂ എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും മാന്യമായ നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam