സംസ്ഥാന സർക്കാരിൻ്റേത് കണ്ണിൽ ചോരയില്ലാത്ത നയം, പ്രതീക്ഷ നശിപ്പിക്കുന്നത്; അതിരൂക്ഷ വിമർശനവുമായി എൽപിഎസ്‌ടി റാങ്ക് ഹോൾഡേർസ്

Published : Nov 19, 2026, 08:05 PM IST
LPST protest leader Valarmathi

Synopsis

സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് എൽപിഎസ്‌ടി റാങ്ക് ജേതാക്കൾ. സമരം ഒത്തുതീർപ്പാക്കാൻ നടത്തിയ ചർച്ചകൾ നാടകമാണെന്നും പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകുകയാണെന്നും ഇവർ ആരോപിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും അതിരൂക്ഷമായി വിമർശിച്ച് എൽപിഎസ്‌ടി റാങ്ക് ജേതാക്കൾ. സർക്കാർ ഇന്നലെ എടുത്ത നിലപാട് പ്രതീക്ഷ ഇല്ലാതാക്കിയെന്നും 1.25 അനുപാതം നടത്താൻ അനുമതി നൽകാത്തതിന് കാരണം മുഖ്യമന്ത്രിയുടെ നിർദേശമാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രി തന്നെ ഇത് ചെയ്തത് വിഷമിപ്പിച്ചുവെന്നും സമരക്കാർ പ്രതികരിച്ചു. ചർച്ച നാടകമെന്നും മുന്നൊരുക്കമില്ലാതെയാണ് ചർച്ച നടത്തിയതെന്നും പ്രതികരിച്ച സമരക്കാർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.

സമരത്തിൻ്റെ മുഖമായി മാറിയ വളർമതി ഒറ്റക്ക് ചർച്ചയിൽ പങ്കെടുക്കണം എന്നായിരുന്നു മന്ത്രിയുടെ ആവശ്യമെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കും എന്നാണ് മന്ത്രി ഉറപ്പ് നൽകിയത്. എന്നിട്ട് റിട്ടയർമെൻ്റ് ഒഴിവുകൾ നൽകാമെന്ന ഫോർമുലയാണ് മുന്നോട്ടുവച്ചത്. പ്രശ്ന പരിഹാരത്തിന് ഒരാഴ്‌ച സമരം ചോദിച്ചത് സർക്കാരിൻ്റെ ഗൂഢ നീക്കമാണ്. സർക്കാർ ഇനിയും സമയം ആവശ്യപ്പെടുമോ എന്ന് ആശങ്കയുണ്ട്. കണ്ണിൽ ചോരയില്ല നയമാണ് സർക്കാരിൻ്റേത്. പ്രശ്നം ബോധപൂർവം നീട്ടിക്കൊണ്ടുപോവുകയാണ്. റിട്ടയർമെൻ്റ് ഫോർമുല മുന്നോട്ടുവച്ചതെന്നും സമരക്കാർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊല്ലത്തെ ജടായുപാറ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
ഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും, ഒടുവിൽ ചട്ടഭേദഗതി മാറ്റി