ചർച്ചകളിൽ പ്രതീക്ഷ ഉണ്ടെന്ന് വളർമതി; നിരാഹാരം തുടരും, അനുപാതം കുറക്കുന്ന കാര്യത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്

Shilpa M   | ANI
Published : Nov 18, 2026, 01:32 PM IST
Valarmathy

Synopsis

വിദ്യാഭ്യാസ മന്ത്രിയുമായി എൽപിഎസ്ടി സമര സമിതി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് സെക്രട്ടറി വളർമതി. അധ്യാപക അനുപാതം കുറക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തും. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നിരാഹാര സമരം തുടരും.

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരണവുമായി എൽപിഎസ്ടി സമര സമിതി സെക്രട്ടറി വളർമതി. ചർച്ചകളിൽ പ്രതീക്ഷ ഉണ്ടെന്നും അടുത്ത ആഴ്ച വീണ്ടും ചർച്ചയ്ക്ക് സാധ്യതയുണ്ടെന്നും വളർമതി പറഞ്ഞു. അനുപാതം കുറക്കുന്ന കാര്യത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. അത് ഒന്നുകൂടി പരിശോധിക്കണം. വീണ്ടും ചർച്ച നടക്കും. പട്ടികക്ക് ഗുണകരമാകുന്ന നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി സമരം തുടരുമെന്നും നിരാഹാരം തുടരുമെന്നും വളർമതി പറഞ്ഞു.

ചർച്ച ഫൈനലൈസ് ആവുന്നത് വരെ നിരാഹാരം തുടരും. ഇതുവരെ ഇങ്ങനെ സമരം പോയോ അതുപോലെതന്നെ പോകും. ചർച്ച പരാജയമല്ലെന്നും പ്രതീക്ഷയുണ്ടെന്നും വളർമതി പറഞ്ഞു. അതേസമയം, എൽപിഎസ്ടി സമരക്കാരുമായി ചർച്ചകൾ വന്നുവെന്നും സർക്കാരിന് അനുഭാവമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. സമരക്കാരുമായി ചർച്ച തുടരും. നേരത്തെ അംഗീകരിച്ച കാര്യങ്ങളിൽ ഉത്തരവിറക്കും. അനുപാതം കുറയ്ക്കുന്നതിൽ പ്രശ്നമുണ്ട്. സാമ്പത്തിക എതിർപ്പ് രേഖപ്പെടുത്തിയ കാര്യം അറിയില്ലെന്നും സാമ്പത്തിക ബാധ്യത പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.

അംഗീകരിച്ച കാര്യങ്ങൾക്കും ബാധ്യത വരും. അനുപാതം കുറയ്ക്കില്ല. അനുപാതത്തിന്റെ കാര്യത്തിൽ പുതിയ ഫോർമുല ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ ലിസ്റ്റുകളും പരിശോധിച്ചാണ് സാമ്പത്തിക ബാധ്യത പറഞ്ഞത്. അത് എത്രയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇത്രയും വിട്ടുവീഴ്ച ചെയ്ത മന്ത്രിയും സർക്കാരും വേറെ ഉണ്ടാകില്ല. വ്യക്തിപരമായ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്നും കൂട്ടത്തരവാദിത്വമാണ് സർക്കാർ എന്നും എൻ ഷംസുദ്ദീൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെടിഡിസി ചെയർമാൻ സ്ഥാനം ചോദിച്ച് പി വി അൻവർ; സതീശനും കുഞ്ഞാലിക്കുട്ടിയും ഉറപ്പ് നൽകി, യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയെന്നും അൻവർ
എൽപിഎസ്ടി സമരം; ചർച്ചകൾ നടന്നുവെന്ന് മന്ത്രി എൻ ഷംസുദ്ദീൻ, 'അനുപാതം കുറയ്ക്കുന്നതിൽ പ്രശ്നമുണ്ട്'