
തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികൾ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ സമരം തുടരാനാണ് തീരുമാനമെന്ന് ഉദ്യോഗാർത്ഥികള്‍ അറിയിച്ചു. പ്രധാന ആവശ്യമായ 1:25 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറല്ലെന്ന് വ്യക്തമാക്കിയെന്നും സമരക്കാര്‍പറഞ്ഞു. അനുപാതം കുറയ്ക്കാതെ ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകിയിട്ടും തങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടി. സർക്കാരിന് ഒരു രീതിയിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കാത്ത ആവശ്യങ്ങൾ മാത്രമാണ് മുന്നോട്ടുവെച്ചത്. ആകെ അഞ്ച് ആവശ്യങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചത്. എന്നിട്ടും സർക്കാർ ഇതിനോട് യോജിക്കാൻ തയ്യാറായിട്ടില്ല. 1:25 എന്ന റേഷ്യോ മാറ്റാതെ ലിസ്റ്റിലുള്ള ആർക്കും ജോലി ലഭിക്കില്ലെന്നും റേഷ്യോ കുറയ്ക്കാതെ ചർച്ച വിജയകരമാണെന്ന് പറയാൻ കഴിയില്ലെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.
ഞങ്ങൾ ഇത്രയൊക്കെ ചെയ്തു തന്നില്ലേ, കഴിഞ്ഞ സർക്കാർ നിങ്ങൾക്ക് എന്തെങ്കിലും ചെയ്തു തന്നിരുന്നോ എന്ന ചോദ്യങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. എയ്ഡഡ് മേഖലയിൽ പണം കൊടുത്താൽ ജോലി ലഭിക്കുന്ന അവസ്ഥയാണെന്നും കോഴ വാങ്ങിച്ച് നിയമനം നടത്തുന്നവര്‍ക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ തസ്തികകളും പിഎസ്‍സിക്ക് വിടണമെന്ന ആവശ്യം കൂടി മുന്നോട്ടുവ്ച്ചു നാളെ മുതൽ പ്രതിഷേധം ശക്തമായി തുടരാനാണ് തീരുമാനമെന്നും ഉദ്യോഗാർഥികള്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam