ശബരിമലയിലെ ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവം: ഹെഡ് ക്ലാർക്കിന് സസ്പെൻഷൻ

Published : Sep 30, 2026, 07:28 PM IST
sabarimalai 1

Synopsis

ഇയാളുടെ മൊബൈൽഫോണിൽനിന്നാണ് വിവരങ്ങൾ ചോർന്നത്. സുതാര്യത ഉറപ്പാക്കാനാണ് ഇ-ലേലം നടപ്പാക്കാൻ തീരുമാനിച്ചത്. ഇതാണ് അട്ടിമറിച്ചത്. ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ തുടർനടപടികളുണ്ടാകുമെന്നും കെ ജയകുമാർ പറഞ്ഞു

പത്തനംതിട്ട: ശബരിമലയിലെ കുത്തക ലേലത്തിന്റെ ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഹെഡ് ക്ലാർക്ക് റെജിമോനെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. ഇയാളുടെ മൊബൈൽഫോണിൽനിന്നാണ് വിവരങ്ങൾ ചോർന്നത്. സുതാര്യത ഉറപ്പാക്കാനാണ് ഇ-ലേലം നടപ്പാക്കാൻ തീരുമാനിച്ചത്. ഇതാണ് അട്ടിമറിച്ചത്. ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ തുടർനടപടികളുണ്ടാകുമെന്നും കെ ജയകുമാർ പറഞ്ഞു. ശബരിമലയിലെ ലോഹ ആക്രികൾ ക്ലീൻ കേരള കമ്പനിയ്ക്ക് കൊടുക്കാൻ തീരുമാനിച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

ശബരിമല തീർഥാടന കാലത്ത് 110 കടകൾ നടത്താനുള്ള ലേലത്തിൽ ടെൻഡറിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ് ചോർന്നത്. സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവരം ചോർന്നതോടെ ടെൻഡറും തുടർന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇ-ലേലവും റദ്ദാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും, ടിപിയോടുള്ള ക്രൂരത എന്ത് കുറ്റത്തിന്? സിപിഎം മാപ്പ് പറഞ്ഞിട്ടുണ്ടോ? സിപിഎമ്മിൽ ബൂർഷ്വാ ദുർഗന്ധം: ജി സുധാകരൻ
സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാൻ ഡിജിറ്റല്‍ ഗവേണന്‍സ്; അഞ്ച് പൗരകേന്ദ്രീകൃത ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് തുടക്കം