സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാമെന്ന് മാനന്തവാടി കോടതി

Published : Aug 13, 2021, 02:02 PM ISTUpdated : Aug 13, 2021, 02:12 PM IST
സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാമെന്ന് മാനന്തവാടി കോടതി

Synopsis

നേരത്തെ മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചിരുന്നു. കാരയ്ക്കാമല കോൺവെന്‍റിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകാൻ പൊലീസിന് നിർദേശം നൽകിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്

വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാമെന്ന് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ കാരക്കാമല മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി വിധിച്ചു. 

നേരത്തെ മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചിരുന്നു. കാരയ്ക്കാമല കോൺവെന്‍റിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകാൻ പൊലീസിന് നിർദേശം നൽകിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. കോൺവെന്‍റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹർജി എത്രയും വേഗം തീർപ്പാക്കാൻ മുൻസിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 

സിസ്റ്റർ ലൂസി കളപ്പുരയോട് മഠം വിട്ടുപോകാൻ സന്യാസിനി സഭ ആവശ്യപ്പെട്ടിരുന്നു. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതിന്‍റെ പേരിൽ സിസ്റ്റർ ലൂസി കളപ്പുരയെ എഫ് സി സി കോൺവെന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാനും ശരിവച്ചുവെന്നാണ് സഭയുടെ വാദം. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം