Asianet News MalayalamAsianet News Malayalam

സാലറി ചലഞ്ച്; ലുലു ഗ്രൂപ്പ് ജീവനക്കാര്‍ 10 കോടി നല്‍കുമെന്ന് എം.എ യൂസുഫലി

ലുലു ഗ്രൂപ്പ് സീനിയർ മാനേജ്‌മന്റ് ജീവനക്കാരാണ് സാലറി ചലഞ്ച് ഏറ്റെടുത്ത് 10 കോടി രൂപ സമാഹരിച്ചത്. ലുലു ഗ്രൂപ്പിന്റെ 48,600 ജീവനക്കാരും കേരളത്തിന്റെ പുനർനിർമാണത്തിന്റെ ഭാഗമാകണമെന്നും എം.എ യൂസഫലി പറഞ്ഞു

lulu group employees to contribute 10 crores accepting salary challenge
Author
Abu Dhabi - United Arab Emirates, First Published Oct 18, 2018, 9:57 PM IST

അബുദാബി: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ലുലുഗ്രൂപ്പ് ജീവനക്കാര്‍ 10 കോടി രൂപ നല്‍കും. ജീവനക്കാരിൽ നിന്ന് പിരിച്ച ഈ തുക നാളെ കൈമാറുമെന്ന് എം.എ യൂസുഫലി അറിയിച്ചു. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് ഇക്കാര്യം യുസുഫലി അറിയിച്ചത്.

ലുലു ഗ്രൂപ്പ് സീനിയർ മാനേജ്‌മന്റ് ജീവനക്കാരാണ് സാലറി ചലഞ്ച് ഏറ്റെടുത്ത് 10 കോടി രൂപ സമാഹരിച്ചത്. ലുലു ഗ്രൂപ്പിന്റെ 48,600 ജീവനക്കാരും കേരളത്തിന്റെ പുനർനിർമാണത്തിന്റെ ഭാഗമാകണമെന്നും എം.എ യൂസഫലി പറഞ്ഞു

Follow Us:
Download App:
  • android
  • ios